ഫഹദ് ഫാസില്‍ ചിത്രം ജോജി ട്രയിലർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരൻ ഒരുക്കുന്നു.
അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് സിനിമ ഷേക്സ്പിയറുടെ പോപുലർ നാടകം മാക്ബത്ത് ആസ്പദമാക്കിയുള്ളതാണ്. ബാബുരാജ്, ഷമ്മിതിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ്, അലിസ്റ്റർ അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഷൈജു ഖാലിദ് സിനിമാറ്റോഗ്രഫിയും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ജസ്റ്റിൻ വർഗ്ഗീസിന്റേതാണ് സംഗീതം. ഭാവന സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ 7ന് സിനിമ റിലീസ് ചെയ്യുന്നു.