Categories
Film News

ജോജി: ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ ടീമിന്‍റെ പുതിയ സിനിമ ഒടിടി റിലീസിന്

ഫഹദ് ഫാസിലിന്‍റെ ജോജി നേരിട്ട് ഓടിടി റിലീസിനെത്തുമെന്ന് റിപ്പോർട്ടുകൾ. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരൻ ആണ്.

ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് ജോജിയിലൂടെ. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയായിരുന്നു കൂട്ടുകെട്ടിന്‍റെ മുൻസിനിമകൾ.

അണിയറക്കാർ അറിയിച്ചിരിക്കുന്നതനുസരിച്ച് ജോജി വില്യം ഷേക്സ്പിയറിന്‍റെ പ്രശസ്ത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ പ്രസാദ് എന്നിവരും മുഖ്യകഥാപാത്രങ്ങളാകുന്നു.

ഷൈജു ഖാലിദ് – സിനിമാറ്റോഗ്രഫി, കിരണ്‍ ദാസ്- എഡിറ്റിംഗ്,സംഗീതം ജസ്റ്റിൻ വർഗ്ഗീസ് എന്നിവരാണ് അണിയറയിൽ. ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ ടീമിന്‍റെ പ്രൊഡക്ഷൻ കമ്പനി, വർക്കിംഗ് ക്ലാസ്, ഫഹദിന്‍റെ ബാനര്‍ ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു.