Categories
Film News

ജോണി ആന്റണി – വിഷ്ണു ഉണ്ണിക്കൃഷ്ണൻ ടീമിന്റെ സബാഷ് ചന്ദ്രബോസ് ടീസർ റിലീസ് ചെയ്തു

വിഷ്ണു ഉണ്ണിക്കൃഷ്ണൻ – ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സബാഷ് ചന്ദ്രബോസ് ടീസർ റിലീസ് ചെയ്തു. വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. മരണാനന്തര ചടങ്ങിനിടെയുള്ള രം​ഗങ്ങളാണ് ടീസരിലുള്ളത്. 1980കളിലെ കഥ പറയുന്ന സിനമയാണിത്.

സജിത് പുരുഷൻ – ഛായാ​ഗ്രഹണം, ശ്രീനാഥ് ശിവശങ്കരൻ -സം​ഗീതം, ​ഗാനരചന – സംവിധായകൻ വിസി അഭിലാഷ്, അജയ് ​ഗോപാൽ എന്നിവർ ചേർന്നാണ്. എഡിറ്റിം​ഗ് സ്റ്റീഫന്‌‍ മാത്യു നിർവഹിച്ചിരിക്കുന്നു.

ജോളിവുഡ് മൂവീസ് ബാനറിൽ ജോളി ലോനപ്പൻ സിനിമ നിർമ്മിക്കുന്നു.