ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ജാക്ക് സ്പാരോയായി ജോണി ഡെപ്പ് ഇറങ്ങി ചെന്നത്.

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കടൽക്കൊള്ളക്കാരൻ ജാക് പൈറേറ്റ്സ് സിനിമകളിൽ ഇനിയുണ്ടാകില്ല, ഔ​ദ്യോ​ഗികമായി ഇത് വ്യക്തമാക്കിയത് ഡിസ്നി സ്റ്റുഡിയോ മേധാവിയായ സീൻ ബൈലിയാണ്.

കരീബിയൻ ഫ്രാഞ്ചൈസിയിൽ നിന്ന് പിൻമാറുകയണ് ജോണി ഡെപ്പെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, എന്നാൽ ഇപ്പോഴാണ് ഔദ്യോ​ഗികമായി വിശദീകരണവുമായി പ്രതിനിധികൾ എത്തുന്നത്.

ആരാധകർ നെഞ്ചറ്റിയ ജാക്ക് സ്പാരോയായി ആര് വേഷമിടുവെന്നും പ്രതികരിക്കാൻ സീൻ തയ്യാറായില്ല. കുടുംബത്തിലെ അസ്വാരസ്യങ്ങൾ കാരണമാണ് ജോണി ഡെപ്പ് മാറി നിൽക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

ഒരു വർഷം മുൻപാണ് ജോണിയും ഭാര്യയും നടിയുമായ ആംബറും വേർപിരിഞ്ഞത്. ഏകദേശം 15 വർഷത്തോളമായി ജോണ് ഡെപ്പ് പൈറേറ്റ്സ് ഓഫ് കരീബിയന്റെ ഭാ​ഗമായിട്ട്, പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും കിറുക്കനായ കടൽ കൊള്ളക്കാരന്റെ വേഷം ഡെപ്പ് അനശ്വരമാക്കി തീർത്തിട്ടുണ്ട്, മറ്റാരു വന്നാലും ഡെപ്പിന് ഉള്ള അത്ര ജനപ്രീതി ലഭിക്കുമോയെന്ന കണ്ടറിയണം.

Published by eparu

Prajitha, freelance writer