സംവിധായകന് ജോണ്‍ പോള്‍ ജോര്‍ജ്ജ് , ഗപ്പി, അമ്പിളി എന്നീ സിനിമകള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനൊപ്പം എത്തുന്നു. മറിയം ടൈലേഴ്സ് എന്ന് സിനിമയ്ക്ക് പേരിട്ടു. ക്രിസ്തുമസ് ദിനത്തില്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് ഔദ്യോഗികപ്രഖ്യാപനം നടത്തി. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. കേരളത്തില്‍ സെന്‍ട്രല്‍ പിക്ചേഴ്സ സിനിമ റിലീസ് ചെയ്യും.
ജോണ്‍ പോള്‍ ജോര്‍ജ്ജ് ഗപ്പി എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. നിരൂപകപ്രശംസ നേടിയ സിനിമ ഓണ്‍ലൈന്‍ റിലീസിന് ശേഷമാണ് സ്വീകരിക്കപ്പെട്ടത്. അമ്പിളി എന്ന രണ്ടാമത്തെ സിനിമ ഏറെ പ്രതീക്ഷകളോടെയാണെത്തിയതെങ്കിലും ഏറെ പ്രേക്ഷകരേയും നിരാശപ്പെടുത്തുന്നതായിരുന്നു. ഇത്തവണ കുഞ്ചാക്കോ ബോബനൊപ്പം ഒരു വിനോദചിത്രമായാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറിയം ടൈലേഴ്സ് ആഷിഖ് ഉസ്മാനൊപ്പം താരത്തിന്റെ നാലാമത്തെ സിനിമയാണ്. ഷാജഹാനും പരീക്കുട്ടിയും, വര്‍ണ്ണ്യത്തില്‍ ആശങ്ക, അള്ളു രാമേന്ദ്രന്, അഞ്ചാം പാതിര എന്നിവയായിരുന്നു മുന്‍സിനിമകള്‍.