ജോബി ജോര്‍ജ്ജ്, ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ് മമ്മൂട്ടി ചിത്രങ്ങളായ കസബ, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയതായി ബാനര്‍ മമ്മൂട്ടി ചിത്രം ബിലാല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.
മമ്മൂട്ടിയുടെ ബിഗ് ബി എന്ന ഗാങ്സറ്റര്‍ സിനിമയുടെ രണ്ടാംഭാഗം ബിലാല്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഉണ്ണി ആര് തിരക്കഥ ഒരുക്കുന്ന സിനിമ അമല്‍ നീരദ് ആണ് സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസ്, ബാല, മനോജ് കെ ജയന്, ആദ്യ ഭാഗത്ത് പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവര്‍ രണ്ടാം ഭാഗത്തും തുടരും.
ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരുന്നതായിരുന്നു. കൊറോണ വൈറസ് കാരണം മാറ്റി വച്ചിരിക്കുകയാണ്.