Categories
Film News

ജില്ലം പെപ്പരെ : ജോജു ജോർജ്ജ് 75കാരനായ അൽഷിമേഴ്സ് രോഗിയായെത്തുന്നു

ജോജു ജോർജ്ജ് അടുത്തതായി 75കാരനായ അൽഷിമേഴ്സ് രോഗിയായി സ്ക്രീനിലെത്തുന്നു. ജില്ലം പെപ്പരെ എന്ന പുതിയ സിനിമയിലാണ് ജോജു ഒരു ചെണ്ട കലാകാരനായെത്തുന്നത്. ജീവിതത്തിന്‍റെ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. 35-40 വയസ്സും 70-75 വയസ്സും. പ്രകടനത്തിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് പറയേണ്ട കാര്യമില്ല.

നവാഗതസംവിധായകൻ ജോഷ് ഒരുക്കുന്ന സിനിമയാണ് ജില്ലം പെപ്പരെ. മേജർ രവിയുടെ മുൻഅസോസിയേറ്റ് ആണിദ്ദേഹം.

ജോജുവിനൊപ്പം സിനിമയിൽ മേജർ രവി, ഷെഹിൻ സിദ്ദീഖ്, അഞ്ജു ബ്രഹ്മാസ്മി, തുടങ്ങിയവരുമെത്തുന്നു. മേജർ രവി, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. അർജ്ജുൻ രവി ക്യാമറ ഒരുക്കുന്നു. സംഗീതം മണികണ്ഠൻ അയ്യപ്പ.