Categories
Film News trailer

ജീവയുടെ കീ ട്രയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി

കോളിവുഡ് താരം ജീവയുടെ ഏറെ പ്രതീക്ഷയുള്ള സിനിമ കീ റിലീസ് ചെയ്യാനിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് പുതുമുഖം കാലീസ് ആണ്. സിനിമയുടെ ഒഫീഷ്യല്‍ ട്രയിലര്‍ മെയ് 4ന് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

കീയില്‍ നിക്കി ഗല്‍റാണിയാണ് നായികയാകുന്നത്. മലയാളിതാരം ഗോവിന്ദ് പത്മസൂര് തമിഴ്‌സിനിമാലോകത്തേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. വില്ലന്‍ വേഷത്തിലാണ് ജിപി എത്തുന്നത്. അനൈക സോതി, ആര്‍ ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി മണിരത്‌നം, മനോബാല, മീര കൃഷ്ണന്‍, കിഷോര്‍ രാജ്കുമാര്‍, സിന്ധു ശ്യാം, സ്വാതിഷ്ട കൃഷ്ണന്‍, എന്നിവരും സിനിമയില്‍ സഹതാരങ്ങളായെത്തുന്നു.

അഭിനന്ദന്‍ രാമാനുജം(ആമേന്‍, മോസയിലെ കുതിരമീനുകള്‍, ഇരുപത്തൊന്നാം നൂറ്റാണ്ട്) ആണ് സിനിമാറ്റോഗ്രാഫി, മ്യൂസിക് വിശാല്‍ ചന്ദ്രശേഖറും. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ എസ് മിഖായേല്‍ രായപ്പന്‍ സിനിമ നിര്‍മ്മിക്കുന്നു. നിരവധി തവണ നീട്ടിവച്ച സിനിമയുടെ റിലീസ് അവസാനം മെയ് 10ലേക്ക് നിശ്ചയിച്ചിരിക്കുകയാണ്.