Categories
Film News trailer

ജീവയുടെ ജിപ്‌സി ട്രെയിലര്‍ റിലീസ് ചെയ്തു

ജിപ്‌സി ട്രയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുകയാണ്. ജീവ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ജിപ്‌സി പറയുന്നത്. ട്രയിലറില്‍ രാജ്യത്ത് നടക്കുന്ന നിരവധി സോഷ്യല്‍-പൊളിറ്റിക്കല്‍ സംഭവങ്ങള്‍ വരുന്നുണ്ട്.

കോളിവുഡ് സര്‍ക്കിളിലെ പ്രശസ്തനായ രാജു മുരുകന്‍ ആണ് ജിപ്‌സി സംവിധാനം ചെയ്യുന്നത്. കുക്കു, ജോക്കര്‍ തുടങ്ങിയ സംവിധായകന്റെ മുന്‍ സിനിമകളെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ജോക്കര്‍ എന്ന സിനിമ സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ പറഞ്ഞിരിക്കുന്നത്, ജിപ്‌സി ഒരു സന്ദേശം നല്‍കുന്ന കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ്. യാത്രയും റൊമാന്‍സും ആണ് പ്രധാന വിഷയങ്ങള്‍.

മലയാളി താരം സണ്ണി വെയ്ന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവര്‍ ആദ്യമായി തമിഴ് സിനിമാലോകത്തേക്കെത്തുകയാണ് ചിത്രത്തിലൂടെ. സഖാവ് ബാലന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവായാണ് സണ്ണി സിനിമയിലെത്തുന്നത്. സണ്ണിയുടെ പവര്‍ഫുള്‍ വോയ്‌സ് ട്രയിലറിലുടനീളം കാണിക്കുന്നു.

നതാഷ സിംഗ്, സുശീല രാമന്‍, രാജ് കിരണ്‍, സത്യരാജ് എന്നിവരും ജിപ്‌സിയിലുണ്ട്. സന്തോഷ് നാരായണന്‍ ആണ് സിനിമയില്‍ സംഗീതം ചെയ്തിരിക്കുന്നത്. ഒളിമ്പ്യ മൂവീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.