Categories
Film News

വേതാളം ഹിന്ദിയില്‍ ജോണ്‍ എബ്രഹാം

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ബോളിവുഡില്‍ വന്‍ഡിമാന്റാണ്, പ്രത്യേകിച്ചും മാസ് മസാല സിനിമകള്‍ക്ക്. അജിത് നായകനായെത്തിയ വേതാളം ആണ് ഏറ്റവും പുതിയതായി ബോളിവുഡിലേക്കെത്തുന്ന സൗത്ത് ഇന്ത്യന്‍ സിനിമ. റീമേക്കില്‍ ജോണ്‍ എബ്രഹാം നായകനായെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ ആണ് സിനിമയുടെ റീമേക്ക അവകാശം സ്വന്തമാക്കിയത്. ഹിന്ദി വേര്‍ഷന്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാവും ഒരുക്കുക.
2015ല്‍ ഇറങ്ങിയ വേതാളം ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു. ശിവ ആണ് സിനിമ ഒരുക്കിയത്. അജിത്തിനൊപ്പം ലക്ഷ്മി മേനോന്‍, ശ്രൂതി ഹാസന്‍, രാഹുല്‍ ദേവ്, കബീര്‍ ധുഹാന്‍ സിംഗ്, അങ്കിത് ചൗഹാന്‍ എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്തു. നിരൂപകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം മാത്രം ലഭിച്ച സിനിമ സാധാരണ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ബ്ലോക്ബസ്റ്ററാവുകയുമാണുണ്ടായത്.

ഹിന്ദി വേര്‍ഷന്റെ അണിയറക്കാരും വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. ജോണ്‍ സിനിമ ചെയ്യാമെന്ന് വാക്കാല്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും കമ്മിറ്റ് ചെയ്തിട്ടില്ല.സംവിധായകനും ഫൈനലൈസ് ആയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായി സംവിധായകനെ ഉറപ്പിച്ച ശേഷം കാസ്‌ററിംഗും മറ്റ് പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളും ആരംഭിക്കുകയുള്ളൂ.