കഴിഞ്ഞ വർഷത്തെ ഹിറ്റ് മലയാളസിനിമയാണ് അയ്യപ്പനും കോശിയും. സിനിമ റീമേക്ക് വാര്‍ത്തകൾ വരാൻ തുടങ്ങിയിട്ട് കുറെയായി. തെലുഗ് വെർഷനിൽ പവന് കല്യാൺ, റാണ ദഗുപതി ടീം ഒന്നിക്കുന്നു. തമിഴ് റീമേക്ക് അവകാശം വിറ്റുകഴിഞ്ഞെങ്കിലും ലീഡ് കഥാപാത്രങ്ങളെ ഫൈനലൈസ് ചെയ്തിട്ടില്ല. അതേ സമയം ഹിന്ദിയിൽ അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം ടീം ലീഡ് കഥാപാത്രങ്ങളായെത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ എത്തിയിട്ടില്ല. സത്യമായാൽ ദോസ്താന ടീം 13വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാവുമിത്.
ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് ജെഎ എന്റർടെയ്ൻമെന്റ് ആണ് അയ്യപ്പനും കോശിയും റീമേക്ക അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അയ്യപ്പനും കോശിയും അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കിയ സിനിമയാണ്. പ്രധാന കഥാപാത്രങ്ങൾക്കിടയിലെ സംഘട്ടനം ആയിരുന്നു സിനിമയുടെ വിഷയം. പൃഥ്വിരാജും ബിജു മേനോനും മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തി.