Categories
Film News

തല60: അജിത് ചിത്രത്തിലൂടെ ജാഹ്നവി കപൂര്‍ തമിഴിലേക്ക്

നേര്‍ക്കൊണ്ട പറവൈ എന്ന ചിത്രത്തിനു ശേഷം അജിത്തും സംവിധായകന്‍ എച്ച് വിനോദും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍, സീ സ്്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തല എന്ന് താല്കാലികപേരുള്ള സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് അവസാനം തുടങ്ങാനിരിക്കുകയാണ്.

ബോളിവുഡ് താരം ജാഹ്നവി കപൂര്‍, അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടേയും ബോണി കപൂരിന്റേയും മകള്‍ ആദ്യമായി തമിഴിലേക്ക് എത്തുകയാണ് ചിത്രത്തിലൂടെ. ജാഹ്നവി കഴിഞ്ഞ വര്‍ഷം ധടക് എ്‌ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം തക്തിലും ജാഹ്നവി എത്തുന്നു. രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍, ഭൂമി പെഡ്‌നേക്കര്‍, അനില്‍ കപൂര്‍ എന്നിവരെല്ലാം ചിത്രത്തിലെത്തുന്നു.

തല 60ല്‍ ജാഹ്നവി വളരെ പ്രാധാന്യമുള്ള വേഷമായിരിക്കും ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നേര്‍ക്കൊണ്ട പറവൈ ഒരു റീമേക്ക് ചിത്രമായിരുന്നുവെങ്കില്‍ അടുത്ത സിനിമ പുതുമയുള്ള വിഷയമായിരിക്കും അവതരിപ്പിക്കുക. ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത് ബൈക്ക് റേസര്‍ ആയാരിക്കും സിനിമയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.