നയൻതാര നായികയായെത്തിയ ഹിറ്റ് തമിഴ് സിനിമ കോലമാവ് കോകില ഹിന്ദിയിലേക്കൊരുക്കുന്നു. ജാഹ്നവി കപൂർ ഹിന്ദിയിൽ നായികയായെത്തുന്നു. നവാഗതനായ സിദ്ദാർത്ഥ് സെൻഗുപ്ത സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആനന്ദ് എൽ റായ് ആണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കോലമാവ് കോകില നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമ നായികകേന്ദ്രീകൃതമായിരുന്നു. ക്രൈം കോമഡി സിനിമ 2018 ആഗസ്റ്റ് 2018ന് റിലീസ് ചെയ്തു. നയൻതാരയുടെ പ്രകടനവും അനിരുദ്ധിൻരെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.പങ്കജ് മട്ടാട്ട തിരക്കഥ ഒരുക്കുന്നു.