ആയുഷ്മാന്‍ ഖുറാന- അമിതാഭ് ബച്ചന് സിനിമ ഗുലാബോ സിതാബോ, വിദ്യ ബാലന് ശകുന്തള ദേവ് എന്നിവയ്ക്ക് ശേഷം നേരിട്ട് ഓടിടി റിലീസ് ചെയ്യുന്ന ഹിന്ദി സിനിമ ജാഹ്നവി കപൂറിന്റെ ഗുഞ്ജന്‍ സക്സേന: ദ കാര്‍ഗില്‍ ഗേള്‍ ആണ്. നെറ്റ് ഫ്ലിക്സില്‍ ചിത്രം ഉടന്‍ എത്തും. അണിയറക്കാര്‍ ഇതുസംബന്ധിച്ചുള്ള സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരിക്കുന്നു.
ഗുഞ്ജന്‍ സക്സേന, വരും വര്‍ഷങ്ങളില്‍ നിരവധി ആളുകള്‍ക്ക് പ്രചോദനമാവാനുള്ള പകരം വയ്ക്കാനില്ലാത്ത ധൈര്യം കാണിച്ച സ്ത്രീയാണ്. അവരുടെ കഥയാണ് സിനിമ പറയുന്നത്.
ശരണ്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ബയോപിക് സിനിമ ഗുഞ്ജന്‍ സക്സേന , 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയി സേവനമനുഷ്ഠിച്ചുണ്ട്. യുദ്ധമുഖത്തുനിന്നും പരിക്ക് പറ്റിയ സൈനികരെ ധീരതയോടെ ആശുപത്രികളിലേക്കെത്തിച്ചു. ഗുഞ്ജന്റെ ധീരതയ്ക്ക് രാജ്യം ശൗര്യ വീര്‍ അവാര്‍ഡ് നല്കി ആദരിച്ചു. ആര്‍മിയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയും ഇവരാണ്.
ജാഹ്നവി ഗുഞ്ജന്‍ സക്സേനയായി എത്തുന്നു. പങ്കജ് ത്രിപതി, അങ്കത് ബേഡി, വിനീത് കുമാര്‍, മാനവ് വിജ് എന്നിവരും സിനിമയിലുണ്ട്. കരണ്‍ ജോഹര്‍, ധര്‍മ്മ പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.