Categories
Film News

ബിലാലില്‍ പ്രധാന വേഷത്തില്‍ ജീന്‍ പോള്‍ ലാലും

മമ്മൂട്ടിയുടെ ട്രന്റ് സെറ്റിംഗ് ഗാങ്‌സ്റ്റര്‍ സിനിമ ബിഗ് ബിയുടെ സ്വീകല്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഉണ്ണി ആര്‍ തിരക്കഥയൊരുക്കി അമല്‍ നീരദ് സിനിമ സംവിധാനം ചെയ്യും. ബാല, മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന്‍ എന്നിവര്‍ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായി തന്നെ പുതിയ സിനിമയിലുമുണ്ടാകും.

പുതിയതായി കാസ്റ്റിലേക്കെത്തുന്ന സംവിധായകനും നടനുമായ ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ ആണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പ്രധാനവേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹണി ബീ, ഹായ് അയാം ടോണി, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ജീന്‍ പോള്‍. ആസിഫ് അലി ചിത്രം അണ്ടര്‍വേള്‍ഡിലൂടെ അഭിനയരംഗത്തേക്കും കഴിഞ്ഞ വര്‍ഷം എത്തി. സുനാമി എന്ന പേരിലുള്ള സിനിമ സംവിധാനം ചെയ്യുകയാണ് നിലവില്‍. അദ്ദേഹത്തിന്റെ അച്ഛന്‍ ലാല്‍, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് സിനിമയില്‍.