ജയസൂര്യയുടെ ക്രിസ്തുമസ് ചിത്രമാണ് തൃശ്ശൂര്‍പൂരം. സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. രാജേഷ് മോഹനന് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മച്ചിരിക്കുന്നത് വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.
ജയസൂര്യ പുള്ളു ഗിരി എന്ന കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. ആക്ഷന്‍ മാസ് എന്റര്ടെയ്നര് സിനിമയാണിതെന്നാണ് പ്രൊമോകള്‍ നല്കുന്ന സൂചന. സംഗീതസംവിധായകന് രതീഷ് വേഗ തിരക്കഥാകൃത്തായെത്തുന്ന സിനിമയാണിത്. അണിയറക്കാരുടെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ പൂരത്തിന്റെ പോലെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ആമേന്‍ ഫെയിം സ്വാതി റെഡ്ഡി സിനിമയില്‍ നായികയായെത്തുന്നു. ജയസൂര്യയുടെ ഭാര്യയായാണ് താരം സിനിമയിലെത്തുന്നത്. വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, സാബുമോന്, മനു, മണിക്കുട്ടന്, മുരുകന്, ശ്രീജിത് രവി എന്നിവരും സഹതാരങ്ങളായെത്തുന്നു. സിനിമാറ്റഗ്രാഫി ചെയ്യുന്നത് പ്രശസ്തനായ ആര്‍ഡി രാജശേഖര്‍ ആണ്. എഡിറ്റിംഗ് ദീപു ജോസഫ്. തിരക്കഥ കൂടാതെ സിനിമയ്ക്ക് സംഗീതമൊരുക്കുന്നതും രതീഷ് വേഗയാണ്.
തൃശ്ശൂര്‍പൂരം ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. ഷെയ്ന്നിഗമിന്റെ വലിയ പെരുന്നാള്‍. പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ്, ദിലീപ് ചിത്രം മൈ സാന്‍ഡ, മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി എന്നിവയും ക്രിസ്തുമസിനെത്തുന്നു.