Categories
Film News

ജയസൂര്യയുടെ അടുത്ത ചിത്രം അന്വേഷണം, ഫസ്റ്റ്‌ലുക്ക്

ജയസൂര്യയുടെ അടുത്ത സിനിമയുടെ ടൈറ്റിലും ഫസ്റ്റ്‌ലുക്കും താരത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തിറക്കി. അന്വേഷണം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുക്കുന്നത് പ്രശോഭ് വിജയന്‍ ആണ്. ലില്ലി എന്ന ചിത്രത്തിലൂടെ എത്തിയ സംവിധായകന്‍. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

പ്രശോഭ് വിജയന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ് തോമസ് എന്ന തിരക്കഥാകൃത്തിനെ അവതരിപ്പിക്കുന്നു. അന്വേഷണം ഒരു ഫാമിലി ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും, സിനിമാറ്റോഗ്രാഫിയ്ക്ക് വളരെ പ്രാധാന്യമുള്ള സിനിമയ്ക്ക് സുജിത് വാസുദേവ് നല്‍കിയ പിന്തുണയ്ക്ക് നന്ദിയും താരം അറിയിച്ചു.

അന്വേഷണത്തില്‍ നായികയാവുന്നത് പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്‍ ആണ്. വിജയ് ബാബു ഒരു പ്രധാനകഥാപാത്രമാകുന്നു. അഡീഷണല്‍ സ്‌ക്രീന്‍പ്ലേയും സംഭാഷണങ്ങളും രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്നു. അപ്പു ഭട്ടതിരി എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ സൗണ്ട് ഫാക്ടറിയും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.