ജയസൂര്യയുടെ പുതിയ സിനിമ വെള്ളം പൂജചടങ്ങുകളോടെ തുടക്കമായി. കഴിഞ്ഞ ദിവസം എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. പ്രജേഷ് സെന്‍ ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ ഒരുക്കികൊണ്ടാണ് പ്രജേഷ് സംവിധാനത്തിലേക്ക് കടന്നത്. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികയായെത്തുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത്.

വെള്ളം എന്നത് കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു മദ്യപന്റെ കഥയാണ് പറയുന്നത്. റോബി വര്‍ഗ്ഗീസ് രാജ് ക്യാമറ ഒരുക്കുന്നു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ജയസൂര്യ അടുത്തിടെ തൃശ്ശൂര്‍പൂരം എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്റര്‍ടെയ്‌നര്‍ ആണ്. സിനിമ അടുത്ത മാസം ക്രിസ്തുമസ് സീസണില്‍ റിലീസ് ചെയ്യുകയാണ്.

Published by eparu

Prajitha, freelance writer