Categories
Film News

ജയസൂര്യയുടെ അന്വേഷണം നവംബര്‍ 1ന് തിയേറ്ററുകളിലേക്ക്

ജയസൂര്യ നായകനായെത്തുന്ന ഫാമിലി ത്രില്ലര്‍ അന്വേഷണം നവംബര്‍1ന് റിലീസ് ചെയ്യുകയാണ്. പ്രശോഭ് വിജയന്‍ ഒരുക്കിയിരിക്കുന്ന സിനിമ പ്രശോഭിന്റെ രണ്ടാമത്തെ ചിത്രമാണ് . ആദ്യ ചിത്രം ലില്ലി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ശ്രുതി രാമചന്ദ്രന്‍ പ്രേതം ഫെയിം നായികയാകുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അവരുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ്. സിനിമയില്‍ വിജയ് ബാബുവും മുഖ്യവേഷത്തിലെത്തുന്നു.

സുജിത് വാസുദേവ് ക്യാമറ ഒരുക്കുന്ന ചിത്രത്തിന് ജേക്ക്‌സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. എവി അനൂപ്, മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എവിഎ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

ലാല്‍, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.