Categories
Film News

ജയസൂര്യ ചിത്രം അന്വേഷണം റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ജയസൂര്യയുടെ അന്വേഷണം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമ ജനുവരി 31ന് റിലീസ് ചെയ്യുകയാണ്. പുതുവത്സരദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് അണിയറക്കാര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രശോഭ് വിജയന്‍, ലില്ലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അന്വേഷണം ഒരുക്കിയിരിക്കുന്നത്. പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്‍, നായികയായെത്തുന്നു. വിജയ്ബാബു പ്രധാനവേഷത്തിലെത്തുന്നു. നവാഗതനായ ഫ്രാന്‍സിസ് തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ അഡീഷണല്‍ സ്‌ക്രീന്‍പ്ലേയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സുജിത് വാസദേസ് സിനിമാറ്റോഗ്രാഫര്‍, സംഗീതം ജേക്ക്‌സ് ബിജോയ്, അപ്പു ഭട്ടതിരി എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ സൗണ്ട് ഫാക്ടറി എന്നിവരാണ് അണിയറയില്‍.

മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.