ജയസൂര്യ ചിത്രം അന്വേഷണം യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ഇതോടെ ചിത്രം ജനുവരി 31ന് തിയേറ്ററുകളിലേക്കെത്തുമെന്ന് തീര്‍ച്ചയായി. പ്രശോഭ് വിജയന്, ലില്ലി ഫെയിം ഒരുക്കുന്ന സിനിമ ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണ്. ട്രെയിലറുകളും പ്രൊമോകളും വളരെ നല്ല പ്രതികരണത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്ടെയ്ന്മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
അന്വേഷണത്തില്‍ പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്, നായികയായെത്തുന്നു. വിജയ് ബാബു പ്രധാന വേഷം ചെയ്യുന്നു. നന്ദു, ലാല്‍, ലെന, ലിയോണ ലിഷോയ്, ശ്രീകാന്ത് മുരളി, ജയ് വിഷ്ണു, ഷാജു ശ്രീധര്‍ തുടങ്ങി ഒട്ടേറെ സഹതാരങ്ങളുമെത്തുന്നു.
ഫ്രാന്‍സിസ് തോമസ് എന്ന പുതുമുഖമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണവും അഡീഷണല്‍ തിരക്കഥയും രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. സുജിത് വാസുദേവ് സിനിമാറ്റോഗ്രാഫര്‍, സംഗീതം ജേക്ക്സ് ബിജോയ്, അപ്പു ഭട്ടതിരി എഡിറ്റിംഗ്, വിഷ്ണു ഗോവിന്ദ്, സൗണ്ട് ഫാക്ടറി ശ്രീ ശങ്കര്‍ എന്നിവര്‍ സൗണ്ട ഡിസൈന്‍ എന്നിവരാണ് അണിയറയില്‍.