കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു ശേഷം നടന് ജയസൂര്യ തന്റെ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നു. കഴിഞ്ഞ വര്‍ഷം ലില്ലി എന്ന പ്രമുഖ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രശോഭ് വിജയനൊപ്പമാണ് ജയസൂര്യ അടുത്ത സിനിമ ചെയ്യുന്നത്. സാധാരണ പൂജ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജയസൂര്യ, ശ്രുതി രാമചന്ദ്രന് തുടങ്ങിയവരും മറ്റു ക്ര്യൂ മെമ്പേഴ്സും ചടങ്ങില്‍ പങ്കെടുത്തു. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
ഫ്രാന്‍സിസ് തോമസ് ആണ് പേരിട്ടിട്ടില്ലാത്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. രതീഷ് രവി ഡയലോഗുകളും. അന്‍സാര്‍ഷ സിനിമാറ്റോഗ്രാഫിയും രണം, ക്വീന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജേക്ക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു. സൗണ്ട് ഫാക്ടറിയിലെ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്.
പ്രശോഭ് വിജയന്റെ ലില്ലി, ഹാര്‍ഡ് ഹിറ്റിംഗ് സര്‍വൈവല്‍ ത്രില്ലര്‍, മലയാളത്തിലെ ഒരു ധൈര്യപൂര്‍വ്വമുള്ള ശ്രമമായിരുന്നു. കൊമേഴ്സ്യലി വിജയിച്ചില്ലെങ്കിലും ഡിവിഡി റിലീസിനു ശേഷം നല്ല പ്രേക്ഷകപ്രശംസ നേടുകയുണ്ടായി. ജയസൂര്യയോടൊപ്പം സംവിധായകന് ഇനി എന്തു പുതിയ സിനിമയാണ് ഒരുക്കാനിരിക്കുന്നതെന്ന് കാത്തിരിക്കാം.