Categories
Film News

ജയസൂര്യ ,അഞ്ചാംപാതിര നിർമ്മാതാവ് ആഷിഖ് ഉസ്മാൻ ചിത്രത്തിലെത്തുന്നു

അഞ്ചാംപാതിര നിർമ്മാവ് ആഷിഖ് ഉസ്മാന്റെ പുതിയ പ്രൊജക്ടിൽ ജയസൂര്യ എത്തുന്നു. ആഷിഖ് ഉസ്മാൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിതാണിക്കാര്യം. സംവിധായകന്റെ പേരുൾപ്പെടെ പ്രൊജക്ടിനെ കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഔദ്യോ​ഗികപ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

ജയസൂര്യ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം, ഈശോ എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന സിനിമ ത്രില്ലർ ആണ്. സുനീഷ് വാരനാട്, മഞ്ജു വാര്യർ ചിത്രം മോഹൻലാൽ തിരക്കഥ ഒരുക്കിയ, തിരക്കഥ ഒരുക്കുന്നു. നമിത പ്രമോദ് ആണ് ചിത്രത്തിൽ നായിക.

ജയസൂര്യ, വെള്ളം സംവിധായകൻ പ്രജേഷ് സെന്റെ പുതിയ സിനിമ മേരി ആവാസ് സുനോ ആണ് മറ്റൊരു പ്രൊജക്ട്. റേഡിയോ ജോക്കികളുമായി ബന്ധപ്പെട്ട സിനിമയിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രമാകുന്നു. രണ്ട് താരങ്ങളും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
കഴിഞ്ഞ വർഷം സണ്ണി എന്ന സിനിമ ചിത്രീകരിച്ചിരുന്നു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജയസൂര്യയുടെ ടൈറ്റിൽ കഥാപാത്രം ആദ്യം മുതൽ അവസാനം വരെ എത്തുന്നു.