ജയസൂര്യയുടെ 100ാമത് സിനിമ സണ്ണിയുടെ ടീസര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. സംവിധായകന് രഞ്ജിത് ശങ്കറിനൊപ്പം താരം വീണ്ടുമെത്തുകയാണ് ചിത്രത്തില്‍. സംഗീതഞ്ജനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ചെറിയ ടീസര്‍ സണ്ണി എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയേയും കഥാപാത്രത്തേയും കുറിച്ചുള്ള സൂചനകള്‍ നല്കുന്നു.
ജയസൂര്യ, രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിന്റെ മുന്‍ സിനിമകള്‍ പുണ്യാളന് അഗര്‍ബത്തീസ്, പ്രേതം സീരീസ്, സുസുധി വാത്മീകം എന്നിവയായിരുന്നു.
സിനിമയുടെ അണിയറയില്‍ മധു നീലകണ്ഠന് ഡിഒപി, ഷമീര്‍ മുഹമ്മദ് എഡിറ്റര്‍. ശങ്കര്‍ ശര്‍മ്മ ഡാര്‍വിന്റെ പരിണാമം ഫെയിം സംഗീതമൊരുക്കുന്നു. ശബ്ദത്തിന് വളരെ പ്രാധാന്യമുള്ള സിനിമയില്‍ സൗണ്ട് ഡിസൈനറായെത്തുന്നത് സിനോയ് ജോസഫ്, നിരവധി ബോളിവുഡ് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്.