അജയ് കുമാര്‍ അഥവാ ഗിന്നസ് പക്രു മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇളയരാജ. മാധവ് രാമദാസന് സംവിധാനം ചെയ്ത ചിത്രം റിലീസിംഗിനൊരുങ്ങുകയാണ്.സിനിമയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യയാണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ജയസൂര്യ വീണ്ടും ഗായകനായെത്തുന്നത്. ഇതാദ്യമായാണ് താരം മറ്റൊരു നടനുവേണ്ടി ഗാനം ആലപിക്കുന്നത്.രതീഷ് വേഗയാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ജയസൂര്യ മുമ്പ് അപ്പോത്തിക്കിരി എന്ന മാധവ് രാമദാസന്റെ സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇളയരാജയില്‍ പക്രു വനജന് എന്ന നായകകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബ്രയാന്‍ എന്ന സുഹൃത്തായി ഗോകുല്‍ സുരേഷുമെത്തുന്നു. മാധവ് റമദാന് ആണ് കഥ. തിരക്കഥയും സംഭാഷണവും സുധീപ് ടി ജോര്‍ജ്ജിന്റേതാണ്. ദീപക് പാറമ്പോള്, ഹരിശ്രീ അശോകന്, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്,ജയരാജ് വാര്യര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ബിനീഷ് ബാബു, തമ്പി ആന്റണി, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പപ്പിനു ക്യാമറയും രതീഷ് വേഗ സംഗീതവും നിര്‍വഹിക്കുന്നു. ശ്രീനിവാസ് കൃഷ്ണയാണ് എഡിറ്റര്‍.മുംബൈ സിനി ടാക്കീസുമായി ചേര്‍ന്ന് മൂവി മ്യൂസിക്കല്‍ കട്ട്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.