Categories
Film News trailer

അന്വേഷണം ട്രയിലര്‍ കാണാം

ജയസൂര്യ ചിത്രം അന്വേഷണം ഒഫീഷ്യല്‍ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഇമോഷണല്‍ ടച്ചുള്ള ത്രില്ലര്‍ സിനിമയായിരിക്കുമിതെന്ന സൂചനകള്‍ ട്രയിലര്‍ നല്‍കുന്നു. ലില്ലി ഫെയിം പ്രശോഭ് വിജയന്‍ ഒരുക്കുന്ന സിനിമയാണിത്. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജനുവരി 31ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് അടുത്തിടെ അണിയറക്കാര്‍ അറിയിച്ചിരുന്നു.

അന്വേഷണത്തില്‍ പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്‍, നായികയായെത്തുന്നു. വിജയ് ബാബു പ്രധാന വേഷം ചെയ്യുന്നു. നന്ദു, ലാല്‍, ലെന, ലിയോണ ലിഷോയ്, ശ്രീകാന്ത് മുരളി, ജയ് വിഷ്ണു, ഷാജു ശ്രീധര്‍ തുടങ്ങി ഒട്ടേറെ സഹതാരങ്ങളുമെത്തുന്നു.

ഫ്രാന്‍സിസ് തോമസ് എന്ന പുതുമുഖമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണവും അഡീഷണല്‍ തിരക്കഥയും രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. സുജിത് വാസുദേവ് സിനിമാറ്റോഗ്രാഫര്‍, സംഗീതം ജേക്ക്‌സ് ബിജോയ്, അപ്പു ഭട്ടതിരി എഡിറ്റിംഗ്, വിഷ്ണു ഗോവിന്ദ്, സൗണ്ട് ഫാക്ടറി ശ്രീ ശങ്കര്‍ എന്നിവര്‍ സൗണ്ട ഡിസൈന്‍ എന്നിവരാണ് അണിയറയില്‍.