Categories
Film News

മെട്രോമാന്‍ ഇ ശ്രീധരന്റെ ബയോപികില്‍ ജയസൂര്യ

ജയസൂര്യ യഥാര്‍ത്ഥ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ വളരെ തത്പരനാണെന്ന് തോന്നുന്നു. ഫുട്‌ബോളര്‍ വിപി സത്യന്‍ ബയോപിക്, ക്യാപ്റ്റന്‍. ഈ ചിത്രത്തിന് താരത്തിന് നല്ല നടനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.അന്തരിച്ച പ്രശസ്ത നടന്‍ സത്യന്‍ മാസ്റ്റര്‍ ബയോപിക് ആണ് ഇനി വരാനിരിക്കുന്നത്. കൂടാതെ പൂഴിക്കടകന്‍ എന്ന സിനിമയില്‍ റിയല്‍ലൈഫ് കളക്ടറായും താരമെത്തുന്നു. പുതിയ വാര്‍ത്തകള്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ ബയോപിക് രാമസേതു എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ശ്രീധരനായി ജയസൂര്യ എത്തുമെന്നതാണ്. ദൈവത്തിനും സമൂഹത്തിനുമിടയിലുള്ള പാലം എന്ന ടാഗ്ലൈനോടെയാണ് സിനിമയെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ് സുരേഷ് ബാബു ആണ്.

ഇന്ത്യയിലെ പൊതുഗതാഗതത്തിന്റെ മുഖം തന്നെ മാറ്റിയെടുത്ത ഇ ശ്രീധരന്‍ മെട്രോ മാന്‍ എന്നാണ് അറിയപ്പെടുന്നത്. കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാണം, ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ എന്നിവയുടെയും നായകസ്ഥാനം ഏറ്റെടുത്ത് പ്രശസ്തനാണ് ഇ ശ്രീധരന്‍.

ശ്രീധരന്റെ പ്രൊഫഷണല്‍ യാത്രയാവും ഫോക്കസ് ചെയ്യുക. വിവിധ കാലഘട്ടങ്ങളിലൂടെയാവും സിനിമ കടന്നുപോവുക. 30മുതല്‍ 80വരെയുള്ള പ്രായമാവും ജയസൂര്യ അവതരിപ്പിക്കുക. രണ്ട് കഥാപാത്രങ്ങളിലൂടെയാവും കഥ പറയുക. റെയില്‍വെ ക്യാന്റീന്‍ ജോലിക്കാരന്‍ ഉത്തമന്‍, അദ്ദേഹത്തിന്റെ മകള്‍ ലതിക, പഴയ ടെക്‌സറ്റൈല്‍ വര്‍ക്കര്‍. ശ്രീധരന്‍ എങ്ങനെയാണ് ഉത്തമനേയും ഫാമിലിയേയും സ്വാധീനിച്ചതെന്നാണ് സിനിമ പറയുക.

അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. രവി കെ ചന്ദ്രന്‍ ക്യാമറ ചെയ്യും. അണിയറയിലുള്ളവരെയും മറ്റു താരങ്ങളേയും ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും.