Categories
Film News

ജയസൂര്യയുടെ അടുത്ത വേഷം റിയല്‍ലൈഫ് കലക്ടറുടേത്

ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ സിനിമകള്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യനായി ക്യാപ്റ്റന്‍ എന്നി സിനിമയിലെത്തി. അടുത്തിടെ പ്രഖ്യാപിച്ച സത്യന്‍മാസ്റ്റര്‍ ബയോപികില്‍ സത്യന്‍ മാഷായെത്തുന്നതും ജയസൂര്യയാണ്. പൂഴിക്കടകന്‍ എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥ ഐഎഎസ് ഓഫീസറെയാണ്. ചെമ്പന്‍ വിനോദ് ജോസ് ആണ് സിനിമയില്‍ കേന്ദ്രകഥാപാത്രമാവുന്നത്.

ചെമ്പന്‍ റിട്ടയേര്‍ഡ് ഹവീല്‍ദാറായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖം ഗിരീഷ് നായര്‍ ആണ്. അദ്ദേഹമാണ് ജയന്റെ കഥാപാത്രം യുവകലക്ടറുടേതാണെന്ന് അറിയിച്ചിത്. കേരളത്തിലെ സോഷ്യോ-പൊളിറ്റിക്കല്‍ സാഹചര്യത്തെ സ്വാധീനിച്ച ഒരു വ്യക്തി. സിനിമ തിയേറ്ററുകളിലേക്കെത്തുന്നത് വരെ ഇതാരെന്ന് വെളിപ്പെടുത്താന്‍ അണിയറക്കാര്‍ തയ്യാറല്ല.

കളിയൂഞ്ഞാല്‍, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് സംവിധായകന്‍ .യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഫാമിലിഡ്രാമയാണ് സിനിമ. ഷ്യാല്‍ സതീഷ്, ഹരിപ്രസാദ് കൊലേരി എന്നിവരൊടൊപ്പം സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

ചിത്രീകരണം ഏതാണ്ട് പൂയായിട്ടുള്ള സിനിമയുടെ ഭാഗമായി അലന്‍സിയര്‍ ലെ ലോപസ്, ബാലു വര്‍ഗ്ഗീസ്, ബിജു സോപാനം, സുധി കൊപ്പ, സ്‌നേഹ ഉണ്ണിക്കൃഷ്ണന്‍,ധന്യ ബാലകൃഷ്ണന്‍ ചെമ്പന്‍ വിനോദ് കഥാപാത്രത്തിന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നു. മാല പാര്‍വ്വതി അമ്മയായും.