Categories
Film News

ജയസൂര്യ പുതിയ സിനിമ പ്രഖ്യാപിച്ചു , ജോണ്‍ ലൂതര്‍

മലയാളത്തിന്റെ പുതുവര്‍ഷദിനത്തില്‍ നടന്‍ ജയസൂര്യയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ജോണ്‍ ലൂതര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത് ജോസഫ് ആണ്. തോമസ് പി മാത്യു അലോണ്‍സ ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് അണിയറക്കാര്‍ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജ് ക്യാമറ, സംഗീതം ഷാന്‍ റഹ്മാന്‍, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് എന്നിവരാണ് അണിയറയിലെ പ്രമുഖര്‍. സിനിമയെ സംബന്ധിച്ചോ മറ്റു സഹതാരങ്ങളേയോ അറിയിച്ചിട്ടില്ല.

“ JOHN LUTHER “

Posted by Jayasurya on Sunday, August 16, 2020

ജയസൂര്യ കൈ നിറയെ നല്ല പ്രൊജക്ടുകളുമായിരിക്കുകയാണ്. കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന സിനിമ. റോജിന്‍ തോമസ്, ഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍ സംവിധായകരില്‍ ഒരാളാണ് സംവിധായകന്‍. രണ്ട് ഭാഗങ്ങളിലായി 3ഡി രൂപത്തിലൊരുക്കാനാണ് സംവിധായകന്‍ ആലോചിക്കുന്നത്.

അപ്പോസ്തലന്‍, ആടു 3 എന്നിവയും മെട്രോ മാന്‍ ഇ ശ്രീധരന്‍ ബയോപികും ജയസൂര്യയുടേതായി അണിയറയിലുണ്ട്. രാമ സേതു എന്നാണ് വികെ പ്രകാശ് ഒരുക്കുന്ന ബയോപിക് ടൈറ്റില്‍. താരത്തിന്റെ അടുത്ത റിലീസ് വെള്ളം, ക്യാപ്റ്റന്‍ ഫെയിം പ്രജേഷ് സെന്‍ ഒരുക്കിയിരിക്കുന്നു.