Categories
Film News

ജയസൂര്യ നൂറാമത് ചിത്രം പ്രഖ്യാപിച്ചു, സംവിധാനം രഞ്ജിത് ശങ്കര്‍

രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചു. സണ്ണി എന്ന് പേരിട്ടിരിക്കുന്ന സിനിമ ജയസൂര്യയുടെ നൂറാമത് സിനിമ കൂടിയാണ്.

ഞ‍ാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നടൻ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണ് സണ്ണി. മധു നീലകണ്ഠൻ ഛായാഗ്രഹണം ഒരുക്കുന്ന സിനിമയുടെ തിരക്കഥ രഞ്ജിത് ശങ്കറിന്‍റേതാണ്.