Categories
Film News

മഞ്ജുവാര്യരും ജയസൂര്യയും; പ്രജേഷ് സെൻ ചിത്രത്തിൽ

വെള്ളം സിനിമയ്ക്ക് ശേഷം സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജുവാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇതാദ്യമായാണ് മഞ്ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്നത്. ശിവദ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രജേഷ് സെൻ ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ജയസൂര്യ നായകനായെത്തിയ അന്തരിച്ച ഫുട്ബോൾ താരം വിപി സത്യന്‍റെ കഥ പറഞ്ഞ ക്യാപ്റ്റൻ ആയിരുന്നു ആദ്യ സിനിമ. സിനിമ മികച്ച വിജയം നേടി.

അദ്ദേഹത്തിന്‍റെ പുതിയ സിനിമ അടുത്തിടെ റിലീസ് ചെയ്ത വെള്ളം മികച്ച പ്രതികരണം നേടികൊണ്ട് മുന്നേറുകയാണ്. മദ്യപാനിയായ ഒരാളുടെ വേഷത്തിലാണ് ജയസൂര്യ സിനിമയിലെത്തിയത്. ലോക്ഡൗണിന് ശേഷം മലയാളത്തിൽ ആദ്യം തിയേറ്റർ റിലീസ് ചെയ്ത സിനിമയാണ് വെള്ളം.

പുതിയ സിനിമ യൂണിവേഴ്സൽ സിനിമ ബാനറിൽ ബി രാകേഷ് നിർമ്മിക്കുന്നു.