Categories
Film News

ജയറാം ചിത്രം നമോ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ജയറാം നായകനായെത്തുന്ന സംസ്‌കൃതസിനിമയാണ് നമോ. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 20കിലോയോളം ഭാരംകുറച്ചതു കൂടാതെ തല മുണ്ഡനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 51മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് വിശ്വഗുരു എന്ന പേരില്‍ സിനിമ എടുത്ത് റിലീസ് ചെയ്ത സംവിധായകനാണിദ്ദേഹം. പുതിയ ഗിന്നസ് റെക്കോഡ് ഈ സിനിമയിലൂടെ നേടുകയും ചെയ്തു സംവിധായകന്‍. നേതാജി എന്ന പേരില്‍ ഇരുള ഭാഷയില്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ നായകനാക്കി സിനിമ ചെയ്തിട്ടുണ്ടിദ്ദേഹം. ആദ്യ ട്രൈബല്‍ ഭാഷസിനിമ എന്ന ഗിന്നസ് റെക്കോഡ് സിനിമ സ്വന്തമാക്കുകയും ചെയ്തു.

കുചേലന്‍ അഥവ സുധാമയും ഭഗവാന്‍ കൃഷ്ണനും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള സിനിമയാണ് നമോ എന്ന പേരില്‍ സംസ്‌കൃതത്തില്‍ വിജീഷ് മണി ഒരുക്കുന്നത്. ജയറാം കുചേലനായി സിനിമയിലെത്തുന്നു. സര്‍ക്കാര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാകുന്നു. പത്മശ്രീ അവാര്‍ഡ് ജേതാവ് അനൂപ് ജലോട്ട, ഭജന്‍ സാമ്രാട്ട് എന്ന പേരില്‍ അറിയപ്പെടുന്നു, ആണ് സംഗീതം ഒരുക്കുന്നത്. ആറ് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ബി ലെനില്‍ ആണ് എഡിറ്റര്‍. എസ് ലോകനാഥന്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു.