Categories
Film News

ജയറാമിന്റെ പട്ടാഭിരാമന്‍ ചിത്രീകരണം അവസാനഘട്ടത്തില്‍

ജയറാം നായകനായെത്തുന്ന പട്ടാഭിരാമന്‍ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. മിയ നായികയായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളം ആണ്. സംവിധായകന്റെ മുന്‍ ചിത്രങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടു പുലിയാട്ടം,അച്ചായന്‍സ് എന്നിവയിലെല്ലാം നായകനായെത്തിയത് ജയറാം ആയിരുന്നു.

തിരുനെല്‍വേലിയിലെ ചിത്രീകരണത്തിനുശേഷം തിരുവനന്തപുരത്തെ വിവിധ ലൊക്കേഷനുകളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍വ്വതി നമ്പ്യാര്‍, ഷീലു എബ്രഹാം,മാധുരി,ഹരീഷ് കണാരന്‍, ബൈജു സന്തോഷ്,രമേഷ് പിഷാരടി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

സോഷ്യല്‍ സറ്റയര്‍ സിനിമയില്‍ ജയറാം ഗവണ്‍മെന്റ് ജീവനക്കാരനായാണ് എത്തുന്നത്.