ജയറാമിന്റെ അടുത്ത സിനിമ ഗ്രാന്റ് ഫാദര്‍ റിലീസിനൊരുങ്ങുകയാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഷാനി ഖാദര്‍ ആണ് ഒരുക്കുന്നത്. ഫണ്‍ എന്റര്ടെയ്നര് ആയ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ടൊവിനോ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ട്രയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ഗ്രാന്റ് ഫാദറില്‍ ഊഴം ഫെയിം ദിവ്യ പിള്ള നായികയാകുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ് ഫെയിം സുരഭി സന്തോഷ് പ്രധാന കഥാപാത്രമായെത്തുന്നു. ഉണ്ണി മുകുന്ദന് അതിഥി വേഷത്തിലെത്തുന്നുണ്ട്. ബൈജു, വിജയരാഘവന്, സെന്തില്‍ കൃഷ്ണ, ഷറഫുദ്ദീന്, ധര്മ്മജന്, ദിലീഷ് പോത്തന്, സാജന് പള്ളുരുത്തി, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.
അച്ചിച്ച ഫിലിംസ് ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരുമായി ചേര്‍ന്നാണ് ഗ്രാന്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്.