ജയറാം നായകനായെത്തുന്ന സംസ്കൃതഭാഷയിലൊരുക്കിയിരിക്കുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഗാനം പുറത്തിറക്കി.
ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിലെ ജയറാമിന്റെ ഗെറ്റപ്പ് വൈറലായിരുന്നു. മൊട്ടയടിച്ച് ശരീരഭാരം കുറച്ച് കുചേലനായാണ് ചിത്രത്തില്‍ ജയറാമെത്തുന്നത്. ഭഗവാന് ശ്രീകൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമാണ് പുറുത്തുവന്നിരിക്കുന്നത്.
വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവേദ്ക്കറായിരുന്നു. 101മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ബി ലെനിന് എഡിറ്റിംഗും എസ് ലോകനാഥന് ക്യാമറയും ഒരുക്കിയിരിക്കുന്നു. അനൂപ് ജെലോട്ടയുടെതാണ് സംഗീതം. മമ നയന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്, രാജ് എന്നിവര്‍ താരനിരയിലുള്ളത്.