Categories
Film News

പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ സിനിമകളില്‍ ജയറാം

അല വൈകുണ്ഠപുരം ലോ വിജയത്തിന് ശേഷം ജയറാം തെലുഗ് സിനിമകളിലും ശ്രദ്ധേയനാവുകയാണ്. ടോളിവുഡിലും പുതിയ പ്രൊജക്ടുകളിലും താരമെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ വരാനിരിക്കുന്ന സിനിമകളില്‍ ജയറാം മുഖ്യവേഷത്തിലെത്തുന്നു. താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിക്കാര്യം. ഇവ കൂടാതെ സംസ്‌കൃത സിനിമ നമോ, മള്‍ട്ടി സ്റ്റാര്‍ സിനിമ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയിലും ജയറാമെത്തുന്നു.

വിജീഷ് മണി ഒരുക്കുന്ന സിനിമയാണ് നമോ. 51മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് നിര്‍മ്മിച്ച് റിലീസ് ചെയ്ത വിശ്വഗുരു എന്ന സിനിമയിലൂടെ പ്രശസ്തനാണിദ്ദേഹം. പുതിയ ഒരു ഗിന്നസ് റെക്കോര്‍ഡ് അദ്ദേഹം നേടുകയുണ്ടായി. ജയറാം ചിത്രത്തില്‍ കുചേലനായെത്തുന്നു. ഇതിനായി തന്റെ തല മുണ്ഡനം ചെയ്യുകയും ഭാരം കുറയ്ക്കുകയും ചെയ്തിട്ടുണ്ട് താരം.

പൊന്നിയിന്‍ സെല്‍വനില്‍ ജയറാം ഐശ്വര്യ റായ്, വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത്കുമാര്‍, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍ എന്നിവര്‍ക്കൊപ്പമെത്തുന്നു. ആഴ്വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രമായി താരം ചിത്രത്തിലെത്തുന്നു.