Categories
Film News

ജയറാം, വിജയ് സേതുപതി ടീമിന്റെ മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജയറാമിന്റെ പുതിയ സിനിമ മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. തമിഴ് താരം വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ. പോസ്റ്ററില്‍ ഇരുവരുമുണ്ട്.

മാര്‍ക്കോണി മത്തായി ഒരുക്കിയിരിക്കുന്നത് സനില്‍ കളത്തില്‍ ആണ്. രജീഷ് മിഥിലയ്‌ക്കൊപ്പം സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത.് ജയറാം മത്തായി എന്ന എക്‌സ് മിള്‍ട്രിക്കാരനായാണ് എത്തുന്നത്. അദ്ദേഹം ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. മത്തായിയുടെ അന്നയുമായുള്ള പ്രണയമാണ് ചിത്രം പറയുന്നത്. അതേ ബാങ്കില്‍ ജോലി ചെയ്യുന്ന സ്വീപ്പര്‍ ആണ് അന്ന. വിജയ് സേതുപതി അദ്ദേഹമായി തന്നെയാണ് സിനിമയിലെത്തുന്നത്.അതിഥി താരമെന്നതിലുപരി വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേത്.

അണിയറയില്‍ സാജന്‍ കളത്തില്‍ സിനിമാറ്റോഗ്രാഫര്‍, എം ജയചന്ദ്രന്‍ മ്യൂസിക് കമ്പോസര്‍, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സത്യം ഓഡിയോസ് നിര്‍മ്മണരംഗത്തേക്കെത്തുകയാണ് സിനിമയിലൂടെ.