അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന അല വൈകുണ്ഠപുരംലോ സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പൂജ ഹെഡ്‌ജെ, നിവേദ പേതുരാജ് എന്നിവര്‍ നായികമാരായെത്തുന്നു. തബു, സുശാന്ത്, നവദീപ്, ജയറാം, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മജി, സുനില്‍ എന്നിവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു ജനറേഷനുകളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ.

അല്ലു അര്‍ജ്ജുന്റെ അച്ഛനായാണ് ജയറാം ചിത്രത്തിലെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശസ്ത താരം തബു ജയറാമിന്റെ ജോഡിയായെത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇരുവരും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പായി ജയറാം ചിത്രത്തിലെ കഥാപാത്രത്തിനായി ഭാരം കുറച്ചിരുന്നു. സിനിമയില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരമെത്തുന്നത്.

അല വൈകുണ്ഠപുരംലോ സംക്രാന്തി റിലീസായി ജനുവരിയില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്ട്‌സ്, ഹാരിക ആന്റ് ഹാസിന ക്രിയേഷന്‍സ് ബാനറുകളില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer