ജയറാമിന്റെ പുതിയ സിനിമ പട്ടാഭിരാമന് ട്രയിലര്‍ അണിയറക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ്. ദിനേഷ് പള്ളത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു സോഷ്യല്‍ മെസേജ് കൂടി സിനിമ പാസ് ചെയ്യുന്നുവെന്ന് അണിയറക്കാര്‍ അറിയിച്ചു. ജയറാം ഗവണ്‍മെന്റ് ജീവനക്കാരനായാണ് ചിത്രത്തിലെത്തുന്നത്.

പട്ടാഭിരാമനില്‍ ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, ഹരീഷ് കണാരന്‍, മിയ ജോര്‍ജ്ജ്, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍, രമേഷ് പിഷാരടി, ദേവന്‍, പ്രേംകുമാര്‍, സായ് കുമാര്‍ തുടങ്ങിയവരുമുണ്ട്. രവി ചന്ദ്രന്‍ ക്യാമറുയം സംഗീതം എം ജയചന്ദ്രനും ഒരുക്കിയിരിക്കുന്നു. രജിത് കെ ആര്‍ ആണ് എഡിറ്റിംഗ്.

എബ്രഹാം മാത്യു ആഭാം മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. റിലീസ് തീയ്യതി ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

Published by eparu

Prajitha, freelance writer