Categories
Film News

ജയറാം ചിത്രം പട്ടാഭിരാമന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ജയറാം ചിത്രം പട്ടാഭിരാമന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ ദിലീപ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. ജയറാമിനൊപ്പം ബൈജു, ധര്‍മ്മജന്‍, ഷീലു എബ്രഹാം, ഹരീഷ് കണാരന്‍, മിയ ജോര്‍ജ്ജ്, രമേഷ് പിഷാരടി, പ്രേംകുമാര്‍ എന്നിവരുമുണ്ട്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമന്‍ ഒരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ്. ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന സിനിമ ആഭാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്നു.

കണ്ണന്‍ താമരക്കുളത്തിനൊപ്പമുള്ള ജയറാമിന്റെ നാലാമത്തെ സിനിമയാണിത്. തിങ്കള്‍ മുതല്‍ വെളളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയായിരുന്നു മുന്‍സിനിമകള്‍. ആദ്യരണ്ട് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയതും ദിനേഷ് പള്ളത്ത് ആയിരുന്നു.

ജയറാം സിനിമയില്‍ ഒരു ഗവണ്‍മെന്റ് ഓഫീസറാണ്. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമ ഇറങ്ങുന്നത്.