ജയറാമും കണ്ണന് താമരക്കുളവും നാലാമത്തെ പ്രാവശ്യം ഒന്നിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പട്ടാഭിരാമന് എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയില്‍ ടൈറ്റില്‍ വേഷത്തിലാണ് ജയറാം എത്തുന്നത്. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയെത്തുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേഷ് പള്ളത്ത് ആണ്. എബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.
ജയറാം -കണ്ണന് താമരക്കുളം ടീം മുമ്പ് തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചിരുന്നു. ആദ്യ രണ്ടെണ്ണം തിരക്കഥ ദിനേഷ് പള്ളത്തിന്റേതായിരുന്നു.
അനീഷ് അന്‍വറിന്റെ ഗ്രാന്റ് ഫാദറിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. മാര്‍ക്കോണി മത്തായി എന്ന സിനിമയിലും ജയറാം അഭിനയിക്കും. ഈ സിനിമയിലൂടെയാണ് തമിഴ് താരം വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്കെത്തുന്നത്.