Categories
Film News

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ എന്നിവരൊന്നിക്കുന്നു

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ, എന്നിവർ ആദ്യമായൊന്നിക്കുന്നു. സുധ കൊംഗാര സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഇളമൈ ഇതോ ഇതോ യിലാണ് ഇവരൊന്നിക്കുന്നത്. ആമസോൺ പ്രൈമിൽ അഞ്ച് ഭാഗങ്ങളായെത്തുന്ന പുത്തൻപുതുകാലൈ എന്ന ആന്തോളജി സിനിമയിലെ ഒരു സിനിമയാണിത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് മറ്റു സംവിധായകർ.

കുട്ടിയായിരിക്കുമ്പോൾ കാളിദാസും അച്ഛൻ ജയറാമും കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീടു അപ്പൂന്റേം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. മുതിര്‍ന്ന ശേഷം ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ഉർവ്വശി, കല്യാണി എന്നിവർ അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായി ഒന്നിച്ചിരുന്നു.

ഇളമൈ ഇതോ ഇതോ നികേത് ബൊമ്മി റെഡ്ഡി ഡിഒപി, ജിവി പ്രകാശ് കമ്പോസർ. എന്നിവരാണ് അണിയറയിൽ.