Categories
Film News

ജയറാം അല്ലു അര്‍ജ്ജുന്‍ ചിത്രം ചിത്രീകരണം ആരംഭിച്ചു

ജയറാം അല്ലു അര്‍ജ്ജുന്റെ പുതിയ സിനിമയുടെ ഭാഗമാകുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അല്ലു അര്‍ജ്ജുന്‍ സിനിമയുടെ സെറ്റില്‍ ജയറാം ഇപ്പോള്‍ ജോയിന്‍ ചെയ്തിരിക്കുന്നുയ അവസാനം ജയറാം എത്തിയ തെലുഗ് സിനിമ അനുഷ്‌ക ഷെട്ടി നായികയായെത്തിയ ഭാഗ്മതി ആയിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ജയറാം എത്തിയത്.

വരാനിരിക്കുന്ന സിനിമയില്‍ ജയറാം അല്ലുവിന്റെ അച്ഛനായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ അച്ഛനായി പ്രശസ്തതാരം സത്യരാജ് എത്തും. റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. മൂന്നു തലമുറയെ ഫോകസ് ചെയ്തുകൊണ്ടുള്ളത്.

അല്ലു അര്‍ജ്ജുന്റെ നായികയായി പൂജ ഹെഡ്‌ജെ എത്തുന്നു. തബു, കേതിക ശര്‍മ്മ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. എസ്എസ് തമന്‍ സംഗീതം ഒരുക്കുന്നു. എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്ട്‌സ്, ഹാരിക ആന്റ് ഹാസിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.