മലയാളത്തിന് പുറത്ത് ജയറാമിനെ തേടി നല്ല കഥാപാത്രങ്ങള്ഡ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്ന സിനിമയ്ക്ക് ശേഷം താരം തെലുഗിലും തമിഴിലും തിരക്കിലാണ്.
അല്ലു അര്‍ജ്ജുന്റെ അടുത്ത ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികകഥാപാത്രം ചെയ്യുന്നത് പൂജ ഹെഡ്ജെ ആണ്. ഇപ്പോള്‍ പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ജയറാം പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ അടുത്ത സിനിമ, തമിഴ് ചരിത്ര നോവല്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലെത്തുന്നുവെന്നാണ്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ കൃതി.
ജയറാമിനൊപ്പം പ്രേമം സിനിമയിലൂടെ സിനിമാലോകത്തേക്കെത്തിയ മഡോണ സെബാസ്റ്റിയനും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. റിലയന്‍സ് എന്റര്ടെയ്ന്മെന്റ്സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം മണിരത്നത്തോടൊപ്പമുള്ള ഫോട്ടോകള്‍ മഡോണ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
നടനോടടുത്ത വൃത്തങ്ങള്‍ പറയുന്നത് മണിരത്നം അദ്ദേഹത്തെ പ്രധാനകഥാപാത്രം ചെയ്യുന്നതിനായി സമീപിച്ചിരുന്നുവെന്നാണ്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. സിനിമയുടെ ചി്ത്രീകരണം ആഗസ്റ്റില്‍ തുടങ്ങാനിരിക്കുകയാണ്. വാര്‍ത്തകള്‍ സത്യമാവുകയാണെങ്കില്‍ ജയറാം ആദ്യമായി മണിരത്നത്തിനൊപ്പം ചേരുകയാവും. വിക്രം, ഐശ്വര്യ റായ് ബച്ചന്, കാര്‍ത്തി, ജയം രവി, കീര്‍ത്തി സുരേഷ്, അമല പോള്‍ എന്നിവര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്.
മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് സിനിമ.2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ സിനിമ പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി ഇറങ്ങിയിരുന്നു.
മണിരത്നം ഒടുവില്‍ ചെയ്ത സിനിമ അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, പ്രകാശ് രാജ്, എ്ന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ചെയ്ത ചെക്ക ചിവന്ത വാനം ആയിരുന്നു.
മലയാളത്തില്‍ ജയറാമിന്റെ വരാനിരിക്കുന്ന സിനിമകള്‍ മാര്‍ക്കോണി മത്തായി, പട്ടാഭിരാമന് എ്ന്നിവയാണ്. ഇതില്‍ മാര്‍ക്കോണി മത്തായി തമിഴ് നടന് വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്കെത്തുന്ന സിനിമ കൂടിയാണ്.