Categories
Film News

ജയറാം അല്ലു അര്‍ജ്ജുന്റെ അച്ഛനായി അടുത്ത തെലുഗ് സിനിമയില്‍ എത്തുന്നു

ജയറാം അല്ലു അര്‍ജ്ജുന്റെ അടുത്ത ചിത്രത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രിവിക്രം ശ്രീനിവാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.ജയറാം മുമ്പ് അനുഷ്‌ക ഷെട്ടിയുടെ ബാഗ്മതിയില്‍ വില്ലനായി എത്തിയിരുന്നു.പുതിയ സിനിമയില്‍ അല്ലുവിന്റെ അച്ഛനായാണ് താരമെത്തുന്നത്. പ്രശസ്ത നടന്‍ സത്യരാജ് സിനിമയില്‍ ജയറാമിന്റെ അച്ഛനായെത്തുന്നു.

റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ മൂന്ന് ജനറേഷന്റെ കഥ പറയുന്നു. സിനിമയില്‍ അല്ലുവിന്റെ നായികയായെത്തുന്നത് പൂജ ഹെഡ്‌ജെ ആണ്. തബു, കൃതിക ശര്‍മ്മ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എസ്എസ് തമന്‍ ആണ് സംഗീതം ഒരുക്കുന്നത്. എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ഒരുമിച്ച് സിനിമ നിര്‍മ്മിക്കുന്നു. ജൂണ്‍ 4ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.

അല്ലു അര്‍ജ്ജുന്‍ മുമ്പ് സംവിധായകന്‍ ത്രിവിക്രമിനൊപ്പം s/o സത്യമൂര്‍ത്തി, ജൂലൈ(ഗജപോക്കിരി മലയാളം) എന്നിവ ചെയ്തിരുന്നു. രണ്ട് സിനിമകളും ബോക്‌സോഫീസില്‍ വന്‍വിജയങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും അടുത്ത സിനിമയ്ക്ക് വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.