27വര്‍ഷമായി മമ്മൂട്ടി നായകനായെത്തിയ ജോണി വാക്കര്‍ ഇറങ്ങിയിട്ട്. തൊണ്ണൂറുകളില്‍ ട്രന്റായി മാറിയ സിനിമ വ്യത്യസ്ത രീതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് ദശകങ്ങള്‍ക്ക് ശേഷം സംവിധായകന് സിനിമയ്ക്ക് രണ്ടാംഭാഗമൊരുക്കാനൊരുങ്ങുകയാണ്.
മമ്മൂട്ടി കഥാപാത്രത്തിന്റെ, ജോണി വര്‍ഗ്ഗീസ്, മരണത്തോടെയായിരുന്നു ജോണിവാക്കര്‍ അവസാനിച്ചത്. കുട്ടപ്പായിയുടെ കാഴ്ചകളിലൂടെയാവും രണ്ടാംഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടപ്പായി ജോണി വാക്കറിന്റെ ഒപ്പം നിന്ന ചെറുപ്പക്കാരനായ ഒരു നാടന്‍ കഥാപാത്രമായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
സംവിധായകന് ഇപ്പോള്‍ ബാക്ക്പാക്ക് എന്ന ചിത്രം ചെയ്യുകയാണ്. കാളിദാസ് ജയറാം നായകനായെത്തുന്ന സിനിമയില്‍ പുതുമുഖം കാര്‍ത്തിക നായികയായെത്തുന്നു.ഒരു ട്രാവല്‍ ഫ്ലിക്കായിരിക്കും സിനിമ.