Categories
Film News

ജയരാജ്- കാളിദാസ് ജയറാം സിനിമയുടെ പേര് ബാക്ക്പാക്ക്

ജയരാജ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് ബാക്ക്പാക്ക്. വാഗമണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ച ചിത്രം ഇപ്പോള്‍ വര്‍ക്കലയിലേക്ക് ഷിഫ്റ്റ് ചെയ്തു. സിനിമയിലെ നായികയാകുന്നത് ഡല്‍ഹിയില്‍ നിന്നുമുള്ള കാര്‍ത്തിക എന്ന പുതുമുഖമാണ്.

ജയരാജിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മുന്‍ രണ്ട് ചിത്രങ്ങളിലും നായകനുമായ രഞ്ജി പണിക്കര്‍ പുതിയ സിനിമയിലും പ്രധാനവേഷത്തിലെത്തുന്നു. ജയരാജ് തന്നെ എഴുതിയിരിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് സച്ചിന്‍ ശങ്കര്‍ ആണ്.