ജയം രവിയുടെ ഇരുപത്താഞ്ചമത് സിനിമ ഭൂമി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പൊങ്കലിന് റിലീസ് ചെയ്യുകയാണ്. അണിയറക്കാര്‍ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ഭൂമിനാഥൻ എന്ന ശാസ്ത്രജ്ഞനായാണ് ജയം രവി സിനിമയിലെത്തുന്നത്. കർഷകർക്കായി കോർപ്പറേറ്റുകളുമായി സമരം നടത്തുന്ന ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
ഭൂമി, ടിപ്പിക്കൽ സോഷ്യൽ മെസേജുമായെത്തുന്ന മാസ് എന്റർടെയ്നർ ആണ് സിനിമ. ലക്ഷ്മൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജയം രവി മുമ്പ് ബോഗൻ, റോമിയോ ജൂലിയറ്റ് എന്നീ സിനിമകളിൽ സംവിധായകനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. നിധി അഗർവാൾ നായികയായെത്തുന്നു. ബോളിവുഡ് താരം റോണിത് റോയ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്.
ജൂനിയര്‍ എൻടിആറിനൊപ്പം തെലുഗ് സിനിമ ജയ് ലവ കുശയിൽ സൗത്തിൽ തുടക്കമിട്ട ശേഷം താരത്തിന്റെ രണ്ടാമത്തെ സൗത്ത് ഇന്ത്യൻ സിനിമയാണിത്.
ഭൂമിയിൽ സതിഷ്, തമ്പി രാമയ്യ, ശരണ്യ പൊൻവർണ്ണൻ, രാധ രവി, എന്നിവരുമെത്തുന്നു. ഡി ഇമ്മൻ സംഗീതം ഒരുക്കുന്നു, ഡൂഡ്ലി സിനിമാറ്റോഗ്രഫിയും. സുജാത വിജയകുമാർ നിർമ്മിക്കുന്ന സിനിമ ജനുവരി 14,2021ന് റിലീസ് ചെയ്യാനിരിക്കുകയാണ്.