Categories
Film News

കോമാളിയില്‍ ജയംരവി 9 വ്യത്യസ്ത ലുക്കിലെത്തുന്നു

ജയം രവിയുടെ പുതിയ സിനിമ കോമാളി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖസംവിധായകന്‍ പ്രദീപ് രംഗനാഥന്‍ ഒരുക്കുന്ന സിനിമ ഒരു ഫണ്‍ സറ്റയര്‍ ആണ്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന സിനിമയില്‍ സംയുക്ത ഹെഡ്‌ജെ മുഖ്യ വേഷം ചെയ്യുന്നു. യോഗി ബാബു, കെഎസ് രവികുമാര്‍, ആര്‍ ജെ ആനന്ദി, എന്നിവരും സഹതാരങ്ങളായെത്തുന്നു.

കോമാളിയില്‍ ജയം രവി വ്യത്യസ്ത ലുക്കിലെത്തുന്നു. സംവിധായകന്‍ പറയുന്നത്, തൊണ്ണൂറുകളിലെ ലുക്കിലും, രാജാവായും, ഗുഹാമനുഷ്യനായി, ബ്രിട്ടീഷ് അടിമയായും തുടങ്ങി വ്യത്യസ്ത ലുക്കിലെത്തുമെന്നാണ്. സിനിമ വ്യത്യസ്ത കാലങ്ങളിലെ കഥയാണ് പറയുന്നത്. അതുകൊണ്ട് അതാത് കാലത്തിലെ ലുക്കിലാണ് താരമെത്തുന്നത്. ശക്തമായ സോഷ്യല്‍ കണ്ടന്റ് ഉള്ള ആക്ഷേപ ഹാസ്യ ചിത്രമാണിത്.പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് ജയംരവിയുടെ ലുക്കിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. ചിത്രീകരണം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

ഹിപ്‌ഹോപ് തമിഴാ മ്യൂസിക് ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇസരൈ കെ ഗണേഷ് ആണ്.