Categories
Film News

അയ്യപ്പ സ്വാമിക്ക് നന്ദി പറഞ്ഞ്  തമിഴ് സൂപ്പർ സ്റ്റാർ ജയം രവി സന്നിദ്ധാനത്ത്; വൈറലാകുന്ന ചിത്രം കാണാം

മകരവിളക്ക് ദർശിക്കാൻ സൂപ്പർ സ്റ്റാർ ജയം രവി സന്നിധാനത്തെത്തി . തമിഴിലെ പ്രശസ്ത നടനായ ജയം രവി തന്റെ എല്ലാ തിരക്കുകളും മാറ്റി വച്ചാണ് അയ്യപ്പ  സ്വാമിയെ ദർശിക്കാനെത്തിയത് .
അയ്യപ്പന്റെ കടുത്ത ആരാധകനാണ് ജയം രവി , കഴിഞ്ഞ വർഷം ഏറ്റെടുത്ത എല്ലാ സിനിമകളും വിജയിച്ചതിന് നന്ദി അറിയിക്കാനാണ് താരം അയ്യപ്പനെ കാണാനെത്തിയത് .
മകര വിളക്ക് ദർശിക്കാൻ ഇത് മൂന്നാമത്തെ തവണയാണ് ജയം രവി സന്നിധാനത്തെത്തുന്നത് . മലയാളികൾ തനിക്ക് നൽകുന്ന അളവറ്റ സ്നേഹത്തിന് നിറഞ്ഞ നന്ദിയും താരം രേഖപ്പെടുത്തി , സമയവും സന്ദർഭവവും ഒത്തു വന്നാൽ ഉടൻ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും ജയം രവി വ്യക്തമാക്കി .
ജയ രവിയോടൊപ്പം പ്രശാന്ത് നായർ ഐഎഎസും ഉണ്ടായിരുന്നു . ഇരുവരും ഒരുമിച്ചുള്ള സെൽഫി ആരാധകരുടെ മനം കവർന്ന് കഴിഞ്ഞു .